ഖത്തറിൽ 910 പേർക്ക് കൂടി കോവിഡ്

ഖത്തറിൽ 910 പേർക്ക് കൂടി കോവിഡ്

ഖത്തറിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു .കഴിഞ്ഞ 24 മണിക്കൂറിനിടെ 910 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. ഇതിനിടെ 489 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുതരായവരുടെ എണ്ണം 166,441 ആയി .

934,843 പേർ ഇതുവരെ രാജ്യത്ത് വാക്സിൻ സ്വീകരിച്ചു .കഴിഞ്ഞ 24 മണിക്കൂറിനിടെ 23,992 പേർ വാക്സിൻ കുത്തിവെയ്പ്പ് നടത്തി . അതെ സമയം രാജ്യത്ത് നിലവിലുള്ള രോഗികളുടെ എണ്ണം പതിനേഴായിരം കടന്നു. ആരോഗ്യവകുപ്പിന് കീഴിലുള്ള പ്രൈമറി ഹെൽത്ത് സെന്ററുകളിൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടിയന്തര രോഗ ചികിത്സ മാത്രമേ ഉണ്ടാകൂവെന്ന് ഖത്തർ അധികൃതർ അറിയിച്ചു.

Leave A Reply
error: Content is protected !!