മ​ദ്യ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂട്ടി​ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്‌​പെ​ൻ​ഷൻ

മ​ദ്യ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂട്ടി​ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്‌​പെ​ൻ​ഷൻ

മാ​ന​ന്ത​വാ​ടി: മ​ദ്യ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂട്ടി​ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്‌​പെ​ൻ​ഷൻ. വയനാട് സൈ​നി​ക​ക്ഷേ​മ ഓ​ഫി​സി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് ഒ.​ജി. സു​ധാ​ക​ര​നെ​യാ​ണ് വ​ര​ണാ​ധി​കാ​രി​കൂ​ടി​യാ​യ സ​ബ്ക​ള​ക്ട​ർ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്.

ജോ​ലി ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത​വി​ധം മ​ദ്യ​പി​ച്ചെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

സംസ്ഥാനത്ത് ഏഴു മണിക്ക് ആരംഭിച്ച വോട്ടിംങ് സമാധാനപരമായി പുരോഗമിക്കുകയാണ്. വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രശ്‌നബാധിത കേന്ദ്രങ്ങളില്‍ വീഡിയോ ചിത്രീകരണവും കേന്ദ്രസേനയുടെ സാന്നിധ്യവും ഉണ്ടാവും. ഒന്നിലധികം വോട്ടുചെയ്യുന്നതും ആള്‍മാറാട്ടവും തടയാന്‍ പ്രത്യേക നടപടികളും സ്വീകരിക്കും. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.

Leave A Reply
error: Content is protected !!