ബി.ടെക്ക് വിദ്യാർത്ഥികളുടെ വാഴത്തോട്ടം കാറ്റിൽ നിലംപൊത്തി

ബി.ടെക്ക് വിദ്യാർത്ഥികളുടെ വാഴത്തോട്ടം കാറ്റിൽ നിലംപൊത്തി

എറണാകുളം: വാഴക്കൃഷി നടത്തിയ വിദ്യാർത്ഥികളെ ചതിച്ച് വേനൽ മഴയും, കാറ്റും. പിറവം തേക്കുംമൂട്ടിപ്പടിയിൽ വിദ്യാർത്ഥികളുടെ 200 വാഴക്കുലകളാണ് നിലംപൊത്തിയത്. ബി.​ടെ​ക് പൂ​ര്‍​ത്തി​യാ​ക്കി വാ​ഴ​കൃ​ഷി​യി​ലേ​ക്കി​റ​ങ്ങി​യ നാ​ലു ചെ​റു​പ്പ​ക്കാ​രു​ടെ വാ​ഴ​ത്തോ​ട്ടം കാ​റ്റി​ല്‍ ന​ശിക്കുകയായിരുന്നു.

ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ എ​ന്‍​ജി​നീ​യ​റി​ങ്​ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ നാ​ല് ബി.​ടെ​ക് ബി​രു​ദ​ധാ​രി​കളായ ഐവിൻ, വിവേക്, രോഷിത്, മാത്യു എന്നിവർ
ചേ​ര്‍​ന്ന് 50 സെന്‍റ് സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്തു ഇ​രു​ന്നൂ​റു​വാ​ഴ​ക​ള്‍ ന​ട്ട​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു കൃ​ഷി ചെ​യ്യാ​നു​ള്ള തീ​രു​മാ​നം. മി​ക്ക​വാ​റും വാ​ഴ​ക​ള്‍ കു​ല​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കാ​റ്റും, മഴയും പ്ര​തീ​ക്ഷ​ക​ള്‍ ത​കി​ടം മ​റി​ച്ച​ത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

Leave A Reply
error: Content is protected !!