24 മണിക്കൂറിനിടെ 96,982 പേർക്ക് കൂടി കോവിഡ് ; 446 മരണം

24 മണിക്കൂറിനിടെ 96,982 പേർക്ക് കൂടി കോവിഡ് ; 446 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ കുതിക്കുന്നു .കഴിഞ്ഞ 24 മണിക്കൂറിനിടെ 96,982 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,26,86,049 ആയി ഉയർന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ 446 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത് . ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,65,547 ആയി ഉയർന്നിരിക്കുകയാണ്.

7,88,223 സജീവ കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 1,17,32,279പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 50,143 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 8,31,10,926 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 12,11,612 സാമ്പിളുകളാണ് പരിശോധിച്ചത്

അതെ സമയം മഹാരാഷ്ട്രയിൽ തന്നെയാണ് ഇപ്പോഴും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മുംബൈയിൽ കേസുകൾ ആശങ്കാജനകമായി ഉയരുകയാണ്.

Leave A Reply
error: Content is protected !!