ശബരിമല വിഷയം: മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ യു ടേൺ തെരഞ്ഞെടുപ്പ് ഭയന്ന്- ഉമ്മൻചാണ്ടി

ശബരിമല വിഷയം: മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ യു ടേൺ തെരഞ്ഞെടുപ്പ് ഭയന്ന്- ഉമ്മൻചാണ്ടി

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം ആരും അംഗീകരിക്കില്ലെന്നും തെരഞ്ഞെടുപ്പ് ഭയന്നാണ് ഇപ്പോഴത്തെ യു ടേൺ എന്നും മുതിർന്ന കോൺഗ്രസ്സ് നേതാവ് ഉമ്മൻചാണ്ടി.

എൻഎസ്എസ് ആചാരങ്ങൾ സംരക്ഷിക്കാനാണ് നിലകൊണ്ടത്. അവരെ പോലും മുഖ്യമന്ത്രി വിമർശിച്ചു. ശബരിമല ഒരു വികാരമാണ്. ജാതിമത ചിന്തകൾക്കതീതമാണ് ശബരിമല. അതിനെതിരെയാണ് സർക്കാർ നിലപാട് എടുത്തത്. സത്യവാങ്‌മൂലം പിൻവലിക്കാൻ തയ്യാറായില്ല. യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമല സംരക്ഷിക്കാൻ നടപടി സ്വീകരിക്കും, ഉമ്മൻചാണ്ടി പറഞ്ഞു.

കോൺഗ്രസിന്‌ ദേശീയ തലത്തിൽ ശക്തി പകരുന്ന തെരഞ്ഞെടുപ്പാകും ഇതെന്നും  മോദിയുടെയും പിണറായിയുടെയും നിലപാടുകൾ ജനം തള്ളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave A Reply
error: Content is protected !!