പയ്യന്നൂരില്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് ദേഹാസ്വസ്ഥത്യം

പയ്യന്നൂരില്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് ദേഹാസ്വസ്ഥത്യം

പയ്യന്നൂർ: കണ്ടംകാളി 105 നമ്പർ ബൂത്തിലെ പ്രിസൈഡിങ് ഓഫീസര്‍ക്ക് ദേഹാസ്വസ്ഥത്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി .

ഇവിടെ റിസർവ് ഉദ്യോഗസ്ഥൻ എത്തി പോളിംഗ് നടപടികൾ വീണ്ടും തുടങ്ങി.

സംസ്ഥാനത്ത് ഏഴു മണിക്കാണ് പോളിങ് ആരംഭിച്ചത്.  എല്ലാ ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പിൽ കോവിഡ് പ്രോട്ടോക്കോൾ കര്‍ശനമായി പാലിക്കും. കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വൈകുന്നേരം അവസാന മണിക്കൂറില്‍ വോട്ടുചെയ്യാന്‍ പ്രത്യേക സജ്ജീകരണമുണ്ട്.

സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രശ്‌നബാധിത കേന്ദ്രങ്ങളില്‍ വീഡിയോ ചിത്രീകരണവും കേന്ദ്രസേനയുടെ സാന്നിധ്യവും ഉണ്ടാവും. ഒന്നിലധികം വോട്ടുചെയ്യുന്നതും ആള്‍മാറാട്ടവും തടയാന്‍ പ്രത്യേക നടപടികളും സ്വീകരിക്കും. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.

Leave A Reply
error: Content is protected !!