സ്പാനിഷ് ലീഗ് ലാ ലിഗയിൽ സെവിയയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ് അത്ലറ്റിക്കോ മാഡ്രിഡ്. എവേ മത്സരത്തിൽ, എഴുപതാം മിനിറ്റിലാണ് സെവിയ ഗോൾ നേടിയത്. ഒകുനയാണ് ഗോൾ നേടിയത്. മത്സരത്തിൻ്റെ എട്ടാം മിനിറ്റിൽ സെവിയ ക്ക് കിട്ടിയ പെനാൽറ്റി ഒകമ്ബസ് നഷ്ടപ്പെടുത്തിയിരുന്നു.
റമോൺസാഞ്ചസ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടന്നത്.
നിലവിൽ 66 പോയിൻ്റാണ് 29 മത്സരങ്ങളിൽ നിന്ന് മാഡ്രിഡ് നേടിയത്. ഒന്നാം സ്ഥാനത്ത് തന്നെയാണ് ടീം. റയാൽ ബെറ്റിസുമായാണ് അത് ലറ്റിക്കോ മാഡ്രിഡിൻ്റെ അടുത്ത മത്സരം. സെവിയ അടുത്ത മത്സരത്തിൽ കെൽറ്റ ഡി വിഗോയുമായി ഏറ്റുമുട്ടും.