ഭക്ഷണo നൽകാത്തതിന് ഉടമയോട് ദേഷ്യപ്പെട്ട് വിശന്ന് പൊരിഞ്ഞ നായ്ക്കുട്ടി ; വിഡിയോ വൈറൽ

ഭക്ഷണo നൽകാത്തതിന് ഉടമയോട് ദേഷ്യപ്പെട്ട് വിശന്ന് പൊരിഞ്ഞ നായ്ക്കുട്ടി ; വിഡിയോ വൈറൽ

വിശന്നിരിക്കുമ്പോൾ ഭക്ഷണം കിട്ടാതായാൽ ഉടൻ ദേഷ്യപ്പെടുന്നവരാണ് മനുഷ്യർ. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും അവരുടേതായ രീതിയിൽ പലരീതിയിലുള്ള വികാരങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ഭക്ഷണത്തിനായി ഉടമയോട് ദേഷ്യപ്പെടുന്ന നായയുടെ വിഡിയോയാണ് സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നത്.

വിശന്നു നില്‍ക്കുന്ന നായ ഉടമയോട് ദേഷ്യം പിടിക്കുന്നതായും ഭക്ഷണപാത്രം കടിച്ച് എടുത്ത് എറിയുന്നതായും വിഡിയോയില്‍ കാണാം. ഒട്ടേറെ പേരാണ് സാമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത് .

ഉടമയ്ക്കുനേരെ ദേഷ്യത്തോടെ കുരയ്ക്കുന്ന നായയെയാണ് വിഡിയോയില്‍ തുടക്കത്തിൽ കാണുന്നത്. ഉടമ  ശ്രദ്ധിക്കില്ലെന്ന് ഉറപ്പായതോടെ മുറിയില്‍ നിന്ന് ഭക്ഷണം നല്‍കുന്നതിനുള്ള ബൗള്‍ കടിച്ചെടുത്ത് എറിഞ്ഞ് നല്‍കുന്നതായും കാണാം.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ പ്രവീണ്‍ അങ്കുസ്വാമിയാണ് ഈ ‘സ്‌പെഷൽ ‘വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. എട്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ നിരവധിയാളുകളാണ് കണ്ടുകഴിഞ്ഞത്.

Leave A Reply
error: Content is protected !!