ഉസ്ബക്കിസ്ഥാനോട് പൊരുതിത്തോറ്റ് ഇന്ത്യൻ വനിത ടീം

ഉസ്ബക്കിസ്ഥാനോട് പൊരുതിത്തോറ്റ് ഇന്ത്യൻ വനിത ടീം

രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഉസ്ബക്കിസ്ഥാനെതിരെ പൊരുതിത്തോറ്റ് ഇന്ത്യൻ വനിത ടീം. ഇന്ത്യക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഉസ്ബെക്കിസ്ഥാൻ വിജയിച്ചത്. കളിയുടെ അവസാന നിമിഷമാണ് ഉസ്ബെക്കിസ്ഥാൻ്റെ വിജയം. മഫ്തുന ഷൊയിമോവയുടെ ഗോളിലായിരുന്നു വിജയം. ഇന്ത്യക്ക് ബെലാറസുമായി ഒരു മത്സരം കൂടി ബാക്കിയുണ്ട്.

കൊവിഡ് മഹാമാരിക്ക് ശേഷം, ഒരു വർഷത്തിന് ശേഷമാണ് ഇന്ത്യ കളിക്കളത്തിൽ ഇറങ്ങിയിരിക്കുന്നത്. അൽമയ്ക്കിലെ എ.ജി.എം.കെ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ഇന്ത്യക്കായി ഗോൾകീപ്പർ അദിതി ചൗഹാൻ, പ്യാരി സാസ, മനീഷ, സൗമ്യ ഗുഗുലോത് എന്നിവരുൾപ്പെടെയുള്ള മുന്നേറ്റനിര മികച്ച പ്രകടനമാണ് നടത്തിയത്.

Leave A Reply
error: Content is protected !!