വോ​​ട്ടെ​ടു​പ്പ്​ ദി​വ​സം ചാ​ര​ക്കേ​സ് പരിഗണിക്കുന്നത് തള്ളി സു​പ്രീം​കോ​ടതി

വോ​​ട്ടെ​ടു​പ്പ്​ ദി​വ​സം ചാ​ര​ക്കേ​സ് പരിഗണിക്കുന്നത് തള്ളി സു​പ്രീം​കോ​ടതി

ന്യൂ​ഡ​ൽ​ഹി: ഐ.​എ​സ്.​ആ​ർ.​ഒ ചാ​ര​ക്കേ​സി​ൽ ശാ​സ്ത്ര​ജ്ഞ​ൻ ന​മ്പി നാ​രാ​യ​ണ​നെ പ്രതിയാക്കിയ ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടെ​ത്താ​ൻ ന​ട​ന്ന ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്കാ​ൻ നി​യോ​ഗി​ച്ച ജെ​യി​ൻ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് കേ​ര​ള​ത്തി​ലെ വോ​​ട്ടെ​ടു​പ്പ് ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്​​ച​ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​ൻ കേ​ന്ദ്രo ന​ട​ത്തി​യ നീ​ക്കം സു​പ്രീം​കോ​ട​തി​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, ചൊ​വ്വാ​ഴ്​​ച​ പ​രി​ഗ​ണി​ക്കാനിരുന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രാ​യ ലാ​വ​ലി​ൻ കേ​സ്​ വീ​ണ്ടും നീ​ട്ടി​വെ​ക്കാ​ൻ സു​പ്രീം​കോ​ട​തി​യി​ൽ അ​പേ​ക്ഷ. യു.​ഡി.​എ​ഫ്​ സമ്മർദ്ദത്തിലായേക്കാവുമെന്ന ചാ​ര​ക്കേ​സി​ലെ സ​മി​തി റി​പ്പോ​ർ​ട്ട്​ ഏ​തു​ വി​ധേ​ന​യും ​ചൊ​വ്വാ​ഴ്​​ച​ത്തെ കേ​സ്​ ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റിന്റെ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യു​ടെ അ​പേ​ക്ഷ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ ത​ള്ളു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ കേ​സ്​ അ​ടു​ത്താ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റി.

ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള കേ​സാ​ണെ​ന്നും അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും കോടതിയിൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ വാ​ദി​ച്ച​പ്പോ​ൾ കേ​സിന്റെ പ്രാ​ധാ​ന്യം ത​നി​ക്ക​റി​യാ​മെ​ന്ന്​ പ​റ​ഞ്ഞ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ചൊ​വ്വാ​ഴ്​​ച ത​ന്നെ പ​രി​ഗ​ണി​ക്കേ​ണ്ട അ​ടി​യ​ന്ത​ര ആ​വ​ശ്യം എ​ന്താ​ണെ​ന്ന്​ ആരാഞ്ഞു . തു​ട​ർ​ന്ന്​ ചൊ​വ്വാ​ഴ്​​ച പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ടു​ത്ത​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​മെ​ന്നും ചീ​ഫ് ജ​സ്​​റ്റി​സ്​ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

മു​ൻ ഡി.​ജി.​പി സി​ബി മാ​ത്യൂ​സ്, റി​ട്ട​യേ​ഡ് എ​സ്.​പി​മാ​രാ​യ കെ.​കെ. ജോ​ഷ്വ, എ​സ്. വി​ജ​യ​ൻ, ഐ.​ബി മു​ൻ ഡ​യ​റ​ക്ട​ർ ആ​ർ.​ബി. ശ്രീ​കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രാ​യ ആ​രോ​പ​ണ​മാ​ണ് ഡി.​കെ. ജെ​യി​ൻ സ​മി​തി അ​ന്വേ​ഷി​ച്ച​ത്.

അതെ സമയം ന​മ്പി നാ​രാ​യ​ണ​ൻ സമർപ്പിച്ച ഹ​ർജി​യി​ൽ 2018 സെ​പ്റ്റം​ബ​ർ 14നാ​ണ് സു​പ്രീം​കോ​ട​തി മൂ​ന്നം​ഗ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച​ത്. ന​മ്പി നാ​രാ​യ​ണ​ന് 50 ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശിച്ചിരുന്നു . ജ​സ്​​റ്റി​സ്​ ഡി.​കെ. ജെ​യി​ൻ അ​ധ്യ​ക്ഷ​നാ​യ സ​മി​തി ശ​നി​യാ​ഴ്ച​യാ​ണ് മു​ദ്രവെച്ച ക​വ​റി​ൽ സു​പ്രീം​കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

Leave A Reply
error: Content is protected !!