എത്ര ശരണം വിളിച്ചാലും മുഖ്യമന്ത്രിയോട് അയ്യപ്പൻ ക്ഷമിക്കില്ല- കെ മുരളീധരൻ

എത്ര ശരണം വിളിച്ചാലും മുഖ്യമന്ത്രിയോട് അയ്യപ്പൻ ക്ഷമിക്കില്ല- കെ മുരളീധരൻ

തിരുവനന്തപുരം: ജനങ്ങൾക്ക് ഉപകാരം ചെയ്ത എൽഡിഎഫ് സര്‍ക്കാരിനൊപ്പമാണ് അയ്യപ്പനും ദേവഗണങ്ങളുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയോട്  എത്ര ശരണം വിളിച്ചാലും മുഖ്യമന്ത്രിയോട് അയ്യപ്പൻ ക്ഷമിക്കില്ലെന്ന് തിരിച്ചടിച്ച് കെ മുരളീധരൻ.

സംസ്ഥാനത്ത് യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഉറപ്പാണ്. ചുരുങ്ങിയത് 80 സീറ്റിലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികൾ വിജയിക്കുമെന്നും അധികാരത്തിൽ എത്തുമെന്നും മുരളീധരൻ പറഞ്ഞു.

നേമം മണ്ഡലത്തിൽ ‘ സിപിഎമ്മും ബിജെപിയും തമ്മിൽ സഖ്യമുണ്ട്. പണം കൊടുത്ത് വോട്ട് വാങ്ങുന്ന സംസ്കാരം ഇല്ലെന്നും അതിന് മുതിരില്ലെന്നും മുരളീധരൻ വ്യക്തമാക്കി. അങ്ങനെ ഒരു ആരോപണം ഉന്നയിച്ച ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരൻ മാപ്പു പറയണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.

 

 

Leave A Reply
error: Content is protected !!