തെന്നിന്ത്യൻതാര റാണി നയൻതാരയും,വിഘ്നേശ് ശിവനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി സൂചനകൾ. വിഘ്നേശ് ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ച ചിത്രമാണ് ഇത്തരമൊരു കാര്യം സൂചന നൽകുന്നത്. നയൻതാരയും, വിഘ്നേശും ഒന്നിച്ചിരിക്കുന്ന ചിത്രത്തിൽ വിഘ്നേശിൻ്റെ നെഞ്ചിൽ കൈവച്ചിരിക്കുന്ന ചിത്രം ഇത്തരമൊരു കാര്യം ഉറപ്പ് വരുത്തുന്നതാണ്.
ചിത്രത്തിനൊപ്പം “വിരലോട് ഉയിർ കൂട കോർത്ത് ” എന്ന് തുടങ്ങുന്ന സുന്ദരമായ വരികളും വിഘ്നേശ് പങ്ക് വച്ചിട്ടുണ്ട്. ഇതിന് മുൻപ് ഇരുവരും തമ്മിലുള്ള വിവാഹ വാർത്തകളെക്കുറിച്ച് സംസാരമുയർന്നപ്പോഴെക്കെ താരങ്ങൾ ഇത് നിഷേധിച്ചിരുന്നു. ഇതിനിടയിലാണ് വിഘ്നേശ്, ഇരുവരും തമ്മിലുള്ള ചിത്രം പങ്ക് വച്ചിരിക്കുന്നത്.