റിയാദ്: കേരളത്തിലെ വികസനക്ഷേമ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി ഇടതു സർക്കാറിന് തുടർഭരണം നൽകണമെന്ന് ഇടതുപക്ഷം റിയാദ് സംഘടിപ്പിച്ച ഓൺലൈൻ യോഗം അഭ്യർഥിച്ചു. കൊല്ലം പുനലൂരിൽ മത്സരിക്കുന്ന ഇടതു സ്ഥാനാർഥി പി.എസ്. സുപാൽ, മലപ്പുറം തിരൂരങ്ങാടി സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് എന്നിവർ യോഗത്തിൽ സംസാരിച്ചു.ചെയർമാൻ രാജൻ നിലമ്പൂർ അധ്യക്ഷനായി .
ഇടതുപക്ഷ കൂട്ടായ്മ നടത്തുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് കൺവീനർ കുമ്മിൾ സുധീർ വിശദീകരിച്ചു. മണ്ഡലങ്ങളിലെ ജയപരാജയ സാധ്യതകൾ വിലയിരുത്തി ക്ലീറ്റസ്, ഹരികൃഷ്ണൻ, ബാലകൃഷ്ണൻ, ബാബുജി, റഷീദ് തൃക്കരിപ്പൂർ, അബ്ദുസ്സലാം, ഷാനവാസ്, വിനോദ് കൃഷ്ണ എന്നിവർ സംസാരിച്ചു.