ശ്രദ്ധേയമായി മരയ്ക്കാറിൻ്റെ വീഡിയോ സോംഗ്

ശ്രദ്ധേയമായി മരയ്ക്കാറിൻ്റെ വീഡിയോ സോംഗ്

പ്രണവ് മോഹൻലാലും, കല്യാണി പ്രിയദർശനും ഒന്നിച്ച് അഭിനയിച്ച “മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം” ഫസ്റ്റ് വീഡിയോ സോംഗ് ടീസർ പുറത്തിറങ്ങിയത് ശ്രദ്ധേയമാകുന്നു. കണ്ണിലെൻ്റെ കണ്ണെറിഞ്ഞ് – എന്ന് തുടങ്ങുന്ന സോംഗ് ടീസറാണ് ഇന്നലെ പുറത്ത് വിട്ടത്.

വിനീത് ശ്രീനിവാസനും, ശ്വേത മോഹനും, സിയ ഉൾ ഹക്കും ചേർന്നാണ് ഈ മനോഹരഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണൻ്റെ വരികൾക്ക്, റാഫേലാണ് സംഗീതം നൽകിയിരിക്കുന്നത്. ഡാൻസ് മാസ്റ്റർ ബൃന്ദയ്ക്ക് ദേശീയ അവാർഡ് നൽകിയ ഗാനമെന്ന പ്രത്യേകതയും ഇതിനുണ്ട്. മേയ് 13ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

Leave A Reply
error: Content is protected !!