യന്ത്രത്തകരാർ: ചില ബൂത്തുകളിൽ വോട്ടെടുപ്പ് വൈകി

യന്ത്രത്തകരാർ: ചില ബൂത്തുകളിൽ വോട്ടെടുപ്പ് വൈകി

കോഴിക്കോട്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ചില ബൂത്തുകളിൽ യന്ത്രത്തകരാർ മൂലം വോട്ടെടുപ്പ് വൈകി.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തിലെ ചുണങ്ങാട് എ.വി.എം സ്കൂളിലെ 104, 106 ബൂത്തുകളിൽ പോളിങ് ആരംഭിച്ച് മണിക്കൂർ തികയും മുൻപേ യന്ത്രങ്ങൾ തകരാറിലായി. ബൂത്ത്‌ 104ൽ 7.35ന് നിർത്തിവെച്ച പോളിങ് തകരാർ പരിഹരിച്ച് 8.30ന് പുന:രാരംഭിച്ചു

കോഴിക്കോട് കുന്ദമംഗലം മണ്ഡലത്തിലെ എ.ഡബ്ല്യു.എച്ച് കോളജിൽ വോട്ടെടുപ്പ് വൈകുന്നു. 90, 90എ, 91 ബൂത്തുകളിലാണ് യന്ത്രത്തകരാർ സംഭവിച്ചത്. ജില്ലയിലെ തന്നെ തിരുവമ്പാടിയിലെ ബൂത്ത് നമ്പർ 96ൽ യന്ത്രത്തകരാർ മൂലം വോട്ടെടുപ്പ് തുടങ്ങിയില്ല.

 

Leave A Reply
error: Content is protected !!