ഇടത് സ്ഥാനാർത്ഥി എം.വി ഗോവിന്ദന് പിന്തുണയുമായി നടി നിഖിലവിമൽ

ഇടത് സ്ഥാനാർത്ഥി എം.വി ഗോവിന്ദന് പിന്തുണയുമായി നടി നിഖിലവിമൽ

കണ്ണൂരിൽ ഇടത് സ്ഥാനാർത്ഥി എം.വി ഗോവിന്ദന് വോട്ട് അഭ്യർത്ഥിച്ച് യുവനടി നിഖില വിമൽ. കണ്ണൂർ സ്വദേശി കൂടിയായ നടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.

”അത്ര അടുപ്പമുള്ളതിനാല്‍ മാഷെ സപ്പോര്‍ട്ട് ചെയ്യാന്‍ ഇവിടെ വരണമെന്ന് തോന്നി. മാഷിന് വേണ്ടി ഞാന്‍ വോട്ട് ചോദിക്കേണ്ടതില്ലെന്ന് തോന്നുന്നു. എല്ലാരും മാഷിന് വോട്ട് ചെയ്യുമെന്ന് പ്രതീക്ഷയുണ്ട്. നാടിന്റെ വികസനത്തിനും പുരോഗമനത്തിനും ഗോവിന്ദന്‍ മാഷിനായിരിക്കും എല്ലാവരുടെയും വോട്ടെന്നും പ്രതീക്ഷിക്കുന്നു”‘

അഴീക്കോട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കെ.വി സുമേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഇന്നലെ നിഖില വിമൽ എത്തിയിരുന്നു. സുമേഷിന്റെ റോഡ് ഷോയിലാണ് നിഖില പങ്കെടുത്തത്.

Leave A Reply
error: Content is protected !!