ജനവികാരം എൽ.ഡി.എഫിന്​ അനുകൂലം: ജോസ്​ കെ. മാണി

ജനവികാരം എൽ.ഡി.എഫിന്​ അനുകൂലം: ജോസ്​ കെ. മാണി

കോട്ടയം: എൽ.ഡി.എഫ്​ സർക്കാർ തുടരണമെന്ന്​ സാധാരണക്കാർ ആഗ്രഹിക്കുന്നുവെന്ന് ജോസ്​ കെ. മാണി.

ജനവികാരം എൽ.ഡി.എഫിന്​ അനുകൂലമാണെന്നും തുടർഭരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടു രേഖപ്പെടുത്തിയശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രമുന്നേറ്റമാകും എൽ.ഡി.എഫിനുണ്ടാകുക. പാലായും എൽ.ഡി.എഫിനൊപ്പം നിലയുറപ്പിക്കും. പാലാ സെൻറ്​ തോമസ്​ ഹയർസെക്കൻഡറി സ്​കൂളിലായിരുന്നു ​ജോസ്​ കെ. മാണിക്ക്​ വോട്ട്​.

രാവിലെ കെ.എം. മാണിയുടെ കല്ലറ സന്ദർശിച്ചശേഷം കുടുംബസമ്മേതമാണ്​ അദേഹം വോട്ട​ുചെയ്യാനെത്തിയത്​.

Leave A Reply
error: Content is protected !!