ഉപഭോക്താക്കൾക്കായി പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്

ഉപഭോക്താക്കൾക്കായി പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്

ഉപഭോക്താക്കൾക്ക് വേണ്ടി രണ്ട് പുതിയ അപ്ഡേഷനുകളുമായി വാട്സ്ആപ്പ് എത്തുന്നു. വോയിസ് മെസേജിലും, തീം സംവിധാനത്തിലുമാണ് വാട്സ് ആപ്പിൻ്റെ പുതിയ പ്രത്യേകതകൾ. വാട്സ് ആപ്പ് ബീറ്റ ഇൻഫോയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ടെലിഗ്രാം നടപ്പിലാക്കിയ പരിഷ്ക്കാരത്തിൻ്റെ ചുവട് പിടിച്ചാണ് വാട്സാപ്പിൻ്റെയും ഇത്തരമൊരു പരീക്ഷണം. ആപ്പിൻ്റെ തീം പലകളറിൽ മാറ്റാനുള്ള സംവിധാനമാണ് ടെലഗ്രാം തയ്യാറാക്കിയിരുന്നത്.ഇതിൽ പ്രധാനം വാട്സാപ്പിലെ നിലവിലുള്ള തീമായ ഇരുണ്ട നീലനിറം മാറ്റി, പല കളർ പരീക്ഷിക്കുവാനുള്ള സൗകര്യമായിരിക്കും. ചാറ്റ് ബബിളുകളുടെ നിറവും മാറ്റുവാൻ സാധിക്കും.

എന്നാൽ പുതിയ മാറ്റം എന്ന് നിലവിൽ വരുമെന്നതിൽ വാട്സ് ആപ്പ്, ഔദ്യോഗികമായി ഒരു അറിയിപ്പും ഉപഭോക്താക്കൾക്കായി നൽകിയിട്ടില്ല. വോയിസ് സന്ദേശങ്ങളുടെ പ്ലേ ബാക്ക് സ്പീഡ് ക്രമീകരണത്തിനുള്ള സൗകര്യം നിലവിൽ വാട്സ്ആപ്പിൽ ലഭ്യമാണ്. ഐ.ഒ.എസ് ഉപയോഗിക്കുന്നവർക്ക് ഈ ഫീച്ചർ ലഭ്യമാണ്. ശബ്ദ സന്ദേശങ്ങൾ 1x, 1.5x, 2x സ്പീഡുകളിൽ ഇത് സെറ്റ് ചെയ്ത് കേൾക്കാൻ കഴിയും.

Leave A Reply
error: Content is protected !!