മൊബിക്വിക്കിൽ നിന്നും വിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണവുമായി എസ്.ബി.ഐ

മൊബിക്വിക്കിൽ നിന്നും വിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണവുമായി എസ്.ബി.ഐ

ഇന്ത്യയിൽ ബജാജ് ഫിനാൻസ്, സെക്യൂയോ ക്യാപിറ്റൽ എന്നിവയുടെ പിന്തുണയിൽ പ്രവർത്തിക്കുന്ന മൊബൈൽ പേയ്‌മെൻ്റ് ആപ്പായ മൊബിക്വിക്കിൽ നിന്നും ഉപഭോക്താക്കളുടെ വിവരം ചോർന്നു.110 ദശലക്ഷം ഉപഭോക്താക്കളുടെ വിവരം ചോർന്നതായാണ് വിവരം. ചോർച്ച സംബന്ധിച്ച് ഗൗരവതരമായ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ എസ്.ബി.ഐ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.നിരവധി ഉപഭോക്താക്കൾ തങ്ങളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർന്നതായി ആരോപിച്ച് രംഗത്തെത്തിയെങ്കിലും, മൊബിക്വിക്ക് നിഷേധിച്ചതായാണ് വിവരം.

വിവര ചോർച്ച റിപ്പോർട്ട് ചെയ്ത സൈബർ സുരക്ഷ സ്ഥാപനത്തിനെതിരെ നിയമ നടപടിക്ക് മൊബി ക്വിക്ക് ഒരുങ്ങുന്നതായും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ ഫോറൻസിക്ക് ഓഡിറ്റിംഗ് നടത്താനും, പുറത്ത് നിന്ന് ഓഡിറ്ററെ വച്ച് അന്വേഷണം നടത്തുവാനും മൊബിക്വിക്കിന് എസ്.ബി.ഐ അന്ത്യശാസനം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

Leave A Reply
error: Content is protected !!