കോവിഡ് വ്യാപനം; വാക്സിനേഷൻ യജ്ഞം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് അരവിന്ദ് കെജരിവാൾ

കോവിഡ് വ്യാപനം; വാക്സിനേഷൻ യജ്ഞം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് അരവിന്ദ് കെജരിവാൾ

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്സിനേഷന്‍ യജ്ഞം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവെപ്പുകള്‍ ലഭ്യമാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതിരോധ കുത്തിവെപ്പ് യജ്ഞം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണം. പുതിയ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തണമെന്നും പ്രായപരിധിയിൽ മാറ്റം വരുത്തണമെന്നും കത്തിൽ അദ്ദേഹം ആവശ്യപ്പെടുന്നു.

Leave A Reply
error: Content is protected !!