മഹാരാഷ്ട്രയില്‍ 47,288 പേര്‍ക്ക് കോവിഡ്; 155 മരണം

മഹാരാഷ്ട്രയില്‍ 47,288 പേര്‍ക്ക് കോവിഡ്; 155 മരണം

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,288 പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 30,57,885 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ മണിക്കൂറുകളില്‍ 26,252 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 25,49,075 ആയി ഉയര്‍ന്നു. 155 പേര്‍ കൂടി കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. ഇതോടെ മരണസംഖ്യ 56,033 ആയി ഉയർന്നു. നിലവില്‍ നാലര ലക്ഷം പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.

Leave A Reply
error: Content is protected !!