കു​ണ്ട​റ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ഇ​എം​സി​സി ഡ​യ​റ​ക്ട​ർ ശ്ര​മി​ച്ചെ​ന്ന് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ: ആരോപണം തള്ളി പോലീസ്

കു​ണ്ട​റ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ഇ​എം​സി​സി ഡ​യ​റ​ക്ട​ർ ശ്ര​മി​ച്ചെ​ന്ന് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ: ആരോപണം തള്ളി പോലീസ്

തി​രു​വ​ന​ന്ത​പു​രം: കു​ണ്ട​റ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ഇ​എം​സി​സി ഡ​യ​റ​ക്ട​ർ ഷി​ജു എം ​വ​ർ​ഗീ​സ് ശ്ര​മി​ച്ചെ​ന്ന് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​നാ​ണ് കാ​ർ ക​ത്തി​ച്ച് പ​ദ്ധ​തി​യി​ട്ട​തെന്നും ഷി​ജു വ​ർ​ഗീ​സി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നും മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു.

വാ​ഹ​നം ക​ത്തി​ച്ചു​കൊ​ണ്ട് നാ​ട​കം ന​ട​ത്താ​നാ​യി​രു​ന്നു നീ​ക്കമെന്നും എന്നാൽ പോലീസ് ആ നീക്കം പൊളിച്ചെന്നും മന്ത്രി പറഞ്ഞു. ഷി​ജു വ​ർ​ഗീ​സ് പി​ടി​യി​ലാ​യ​ത് കാ​റി​ൽ ഒ​രു ലി​റ്റ​ർ ക​ന്നാ​സു​മാ​യാണെന്നാണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. എന്നാൽ ഷി​ജു ക​സ്റ്റ​ഡി​യി​ല്‍ അ​ല്ലെ​ന്ന് പോലീസ് അറിയിച്ചു. ഷി​ജു വ​ര്‍​ഗീ​സ് ത​ന്‍റെ വാ​ഹ​നം ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി ന​ൽ​കി​യി​രു​ന്നുവെന്നും പോലീസ് അറിയിച്ചു.

ഷിജു വർഗീസിന്റെ ഇന്നോവ കാറിനെതിരെ ആക്രമണമുണ്ടായത് കണ്ണനല്ലൂർ- കുരുവിപ്പള്ളി റോഡിൽ വച്ചാണെന്നാണ് പരാതിയിൽ പറയുന്നത്. അദ്ദേഹത്തിന് വാഹനത്തിന് നേരെ മദ്യക്കുപ്പിയിൽ പെട്രോൾ നിറച്ച ശേഷം എറിയുകയായിരുന്നുവെന്നാണ് ഷിജുവിന്റെ പരാതി.

Leave A Reply
error: Content is protected !!