സംസ്ഥാനത്ത് ബിജെപിയ്ക്ക് അനുകൂലമായ സാഹചര്യം; കുമ്മനം രാജശേഖരൻ

സംസ്ഥാനത്ത് ബിജെപിയ്ക്ക് അനുകൂലമായ സാഹചര്യം; കുമ്മനം രാജശേഖരൻ

സംസ്ഥാനത്ത് ബിജെപിയ്ക്ക് അനുകൂലമായ സാഹചര്യമാണെന്ന് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബ്രട്ടീഷ് മേധാവിത്വത്തിനെതിരേ ഒരു ജനത ഒന്നാകെ സമരപഥത്തിൽ ഇറങ്ങുകയും സ്വരാജ് ഞങ്ങളുടെ ജൻമാവകാശമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഉപ്പുസത്യഗ്രഹത്തിന്റെ വാർഷികമാണ് ഇന്ന്. അതുകൊണ്ട് എൽഡിഎഫും യുഡിഎഫും 64 വർഷം മാറി മാറി ഭരിച്ച് ഈ നാടിനെ കുട്ടിച്ചോറാക്കിയതിലുളള അമർഷവും പ്രതിഷേധവും രേഖപ്പെടുത്തി കേരളത്തിന്റെ വിമോചനത്തിന് വോട്ട് നൽകി ജനവിധി തേടുന്ന ദിവസമായി ഇത് മാറുമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.

നേമത്ത് സംഘർഷം ഒഴിവാക്കി മുന്നോട്ട് പോകാനായിരുന്നു ബിജെപി ശ്രമിച്ചത്. ഒരിക്കലും വർഗീയത പ്രകടിപ്പിച്ചിട്ടില്ല. ന്യൂനപക്ഷങ്ങളോട് അങ്ങേയറ്റം ബഹുമാനം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Reply
error: Content is protected !!