യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യെ പോ​ളിം​ഗ് ബൂ​ത്തി​ൽ നി​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഇ​റ​ക്കി​വി​ട്ടു

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യെ പോ​ളിം​ഗ് ബൂ​ത്തി​ൽ നി​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഇ​റ​ക്കി​വി​ട്ടു

കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യെ പോ​ളിം​ഗ് ബൂ​ത്തി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടു. ബാ​ലു​ശേ​രി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയാണ് ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി. യു​ഡി​എ​ഫ് പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​രെ ബൂ​ത്തി​ന​ക​ത്ത് സ​ന്ദ​ർ​ശിച്ചതിനാണ് അദ്ദേഹത്തെ ഇറക്കിവിട്ടത്.

ബൂത്തിനകത്ത് കയറിയ ധർമജനെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട​യു​ക​യും ഇ​റ​ങ്ങി​പ്പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. താ​ൻ ഇ​റ​ങ്ങി​പ്പോ​യ​ത് കൂ​ടു​ത​ൽ പ്ര​ശ്നം ഉ​ണ്ടാ​കേ​ണ്ടെ​ന്ന് ക​രു​തി​യാ​ണെന്ന് ധ​ർ​മ​ജ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എന്നാൽ ബൂത്തിനകത്ത് വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​തി​ണ് മാത്രമാണ് വിലക്കുള്ളതെന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അറിയിച്ചു.

Leave A Reply
error: Content is protected !!