ഇന്ത്യയിലെ കോവിഡ് വ്യാപനം ഐപിഎല്ലിനെ ബാധിക്കില്ലെന്ന് സൗരവ് ഗാംഗുലി

ഇന്ത്യയിലെ കോവിഡ് വ്യാപനം ഐപിഎല്ലിനെ ബാധിക്കില്ലെന്ന് സൗരവ് ഗാംഗുലി

ഇന്ത്യയിലെ കോവിഡ് വ്യാപനം ഐപിഎല്ലിനെ ബാധിക്കില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി.വൈറസ് ഭീഷണി കൂടുതലുള്ള മുംബൈയെ വേദികളിൽ നിന്ന് ഒഴിവാക്കില്ലെന്നും ഗാംഗുലി പറഞ്ഞു.ഏപ്രിൽ 10 മുതൽ 25 വരെ പത്ത് മത്സരങ്ങളാണ് മുംബൈയിൽ നടക്കുക.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്കും ഡൽഹി ക്യാപിറ്റൽസ് ചെന്നൈ സൂപ്പർ കിങ്‌സ് ടീം അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് മുംബൈയിൽ നിന്ന് മത്സരങ്ങൾ മാറ്റണമെന്നുള്ള ആവശ്യം ഉയർന്നിരുന്നു.‘ടൂർണമെന്റിന്റെ മത്സരക്രമങ്ങളിൽ ഒരു മാറ്റവുമുണ്ടാകില്ല. മുംബൈയിൽ ഭയപ്പെടാൻ ഒന്നുമില്ല. അതീവ ജാഗ്രതയോടെയാണ്‌ സംഘാടകർ കാര്യങ്ങൾ നടത്തുന്നത്’. ഗാംഗുലി പറഞ്ഞു.

Leave A Reply
error: Content is protected !!