നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്കു പാഞ്ഞുകയറി

നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്കു പാഞ്ഞുകയറി

നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്കു പാഞ്ഞുകയറി.കുറവിലങ്ങാട് പള്ളിക്കവലയിലെ മരിയ ബേക്കറിയിലാണ് ഇന്നലെ 3 മണിയോടെ കാർ പാഞ്ഞുകയറിയത്. പതിനായിരക്കണക്കിനു രൂപയുടെ നഷ്ടമുണ്ട്. കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ബേക്കറിയുടെ എതിർവശത്ത് ഓട്ടോറിക്ഷ സ്റ്റാൻഡിനു സമീപം നിർത്തിയിട്ടിരുന്ന കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടു എടുത്തപ്പോൾ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.ഓട്ടോയിലും ബൈക്കിലും ഇടിച്ച ശേഷം എതിർവശത്തുള്ള ബേക്കറിയിലേക്കു പാഞ്ഞു കയറി.അപകട സമയത്ത് ആളുകൾ കുറവായതിനാൽ വൻ ദുരന്തം ഒഴിവായി.

Leave A Reply
error: Content is protected !!