കെ സുരേന്ദ്രനെ മഞ്ചേശ്വരത്ത് ജയിപ്പിക്കാന്‍ രഹസ്യ ധാരണയുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കെ സുരേന്ദ്രനെ മഞ്ചേശ്വരത്ത് ജയിപ്പിക്കാന്‍ രഹസ്യ ധാരണയുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മഞ്ചേശ്വരത്ത് ജയിപ്പിക്കാന്‍ രഹസ്യ ധാരണയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇടതുപക്ഷം അതിനാൽ ഇവിടെ ഭുർബലനായ സ്ഥാനാർത്ഥിയെയാണ് നിർത്തിയതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് തുടർഭരണം ഉണ്ടകയില്ലെന്ന കാര്യത്തിൽ ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരത്ത് സിപിഐഎം കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് മുല്ലപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഐഎം ഇനി യുഡിഎഫിന് വോട്ട് ചെയ്യണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Leave A Reply
error: Content is protected !!