സിക്കിമില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി

സിക്കിമില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി

സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്കിന് സമീപം ഭൂചലനം . റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. വടക്കന്‍ ബംഗാളിലും അസമിലും ബിഹാറിലും പ്രകമ്പനമുണ്ടായെന്നാണ് റിപ്പോര്‍ട്ട് . ഗാങ്‌ടോക്കിന്റെ കിഴക്ക്- തെക്കുകിഴക്കായി 25 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

ഉപരിതലത്തില്‍നിന്നും പത്ത് കിലോമീറ്റര്‍ ആഴത്തില്‍ തിങ്കളാഴ്ച രാത്രി 8:49 നാണ് ഭൂചലനമുണ്ടായത്. നേപ്പാളിന്റെയും ഭൂട്ടാന്റെയും ചില മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെത്തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി. പ്രാണരക്ഷാര്‍ഥം ആളുകള്‍ വീടുകളില്‍നിന്നും പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യമുണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Leave A Reply
error: Content is protected !!