അയ്യപ്പ കോപവും, ദൈവ കോപവും, ജനങ്ങളുടെ കോപവും പിണറായി സർക്കാരിനുണ്ടെന്ന് രമേശ് ചെന്നിത്തല

അയ്യപ്പ കോപവും, ദൈവ കോപവും, ജനങ്ങളുടെ കോപവും പിണറായി സർക്കാരിനുണ്ടെന്ന് രമേശ് ചെന്നിത്തല

അയ്യപ്പ കോപവും, ദൈവ കോപവും, ജനങ്ങളുടെ കോപവും പിണറായി സർക്കാരിനുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ തെരഞ്ഞെടുപ്പിനൂടെ കാണാൻ കഴിയുന്നത് ജനങ്ങൾ ഏകാധിപത്യത്തിനും, സ്വേച്ഛാദിപത്യത്തിനുമെതിരായി ഉയർന്നു നിൽക്കുന്ന കാഴ്ചയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എൽഡിഎഫ് കടപുഴകുമെന്നും, ബിജെപിയുടെ അഡ്രസ് പോലുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പന്റെ കാല് നിരീശ്വരവാദിയായ പിണറായി വിജയൻ ഇപ്പോൾ പിടിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഭരണമാറ്റം കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും കേരളത്തെ അഞ്ച് വർഷം കൊണ്ട് തകർത്ത് തരിപ്പണമാക്കിയ എൽഡിഎഫ് സർക്കാരിനെതിരായ വിധിയെഴുത്തായാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. .

Leave A Reply
error: Content is protected !!