ബിജെപിയുടെ 41ആം സ്ഥാപക ദിനം; പ്രധാനമന്ത്രി ഇന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്യും

ബിജെപിയുടെ 41ആം സ്ഥാപക ദിനം; പ്രധാനമന്ത്രി ഇന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്യും

ബിജെപിയുടെ 41ആം സ്ഥാപക ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യും.രാവിലെ 10.30ന് വീഡിയോ കോൺഫറൻസിംഗ് വഴി ആരംഭിക്കുന്ന യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയും പ്രവർത്തകരെ അഭിസംബോധന ചെയ്യും.

ബിജെപി സ്ഥാപക ദിനത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് രാജ്യമെമ്പാടും സംഘടിപ്പിച്ചിരിക്കുന്നത്. പാർട്ടിയുടെ ചരിത്രം, പരിണാമം, ആദർശം, ആശയങ്ങൾ എന്നിവ വിശദീകരിക്കുന്ന വെബിനാറുകൾ ബൂത്ത തലം മുതൽ ജില്ലാ സംസ്ഥാന തലങ്ങളിൽ വരെ സംഘടിപ്പിക്കും.

Leave A Reply
error: Content is protected !!