ജനങ്ങൾ സർക്കാരിനെതിരായ ദുരാരോപണങ്ങൾ തള്ളിക്കളയും: ചരിത്ര വിജയം എൽഡിഎഫിന് ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ജനങ്ങൾ സർക്കാരിനെതിരായ ദുരാരോപണങ്ങൾ തള്ളിക്കളയും: ചരിത്ര വിജയം എൽഡിഎഫിന് ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രിയും പത്നിയും വോട്ട് രേഖപ്പെടുത്തിയത് പിണറായി ഹൈസ്ക്കൂളിലെത്തിയാണ് . മുഖ്യമന്ത്രിയും ഭാര്യയും പോളിംഗ് ബൂത്തിൽ എത്തിയത് പിണറായിയിലെ വീട്ടിൽ നിന്നും കാൽനടയായാണ്. കെകെ രാഗേഷ് എംപിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ചരിത്ര വിജയം എൽഡിഎഫിന് ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾ സർക്കാരിനെതിരായ ദുരാരോപണങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കും സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാംമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി ബിജെപിക്ക് വോട്ട് മറിക്കാൻ നിശ്ചയിച്ചിട്ടുണ്ടോയെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ പറയാൻ കഴിയുകയൊള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!