ചുരുങ്ങിയത് 100 സീറ്റെങ്കിലും എൽഡിഎഫിന് ലഭിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ

ചുരുങ്ങിയത് 100 സീറ്റെങ്കിലും എൽഡിഎഫിന് ലഭിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ

തുടര്‍ഭരണം കേരളത്തില്‍ ഉണ്ടാകുമെന്ന് മന്ത്രി ഇ പി ജയരാജന്‍ വോട്ട് ചെയ്ത ശേഷം അറിയിച്ചു. കുടുംബ സമേതം എത്തിയാണ്  കായിക മന്ത്രി ഇ.പി ജയരാജനും രാവിലെ വോട്ട് രേഖപ്പെടുത്തിയത്. അരോളി ഗവ.ഹൈയർ സെക്കൻഡറി സ്‌കൂളിലാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിൽ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

ചുരുങ്ങിയത് 100 സീറ്റെങ്കിലും എൽഡിഎഫിന് ലഭിക്കുമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 11 സീറ്റും എൽഡിഎഫിന് കണ്ണൂരിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഇടതുപക്ഷ അനുകൂല തരംഗമാണ് ഉള്ളതെന്നും പ്രതീക്ഷയും ആവേശവും ജനങ്ങളില്‍ നിറക്കാൻ മുഖ്യമന്ത്രിയുടെ പ്രചാരണത്തിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ വിധി വികസനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെയുണ്ടാകുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Leave A Reply
error: Content is protected !!