കോവിഡ് വ്യാപനം രൂക്ഷം; പ്രധാനമന്ത്രി ​ഈ മാസം എട്ടിന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

കോവിഡ് വ്യാപനം രൂക്ഷം; പ്രധാനമന്ത്രി ​ഈ മാസം എട്ടിന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

രാജ്യത്ത് കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം എട്ടിന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 6.30നാവും കൂടിക്കാഴ്ചയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചക്കു മുന്നോടിയായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ ഇന്ന് 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.

മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാവും ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക..

Leave A Reply
error: Content is protected !!