പശ്ചിമ ബംഗാളില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്

പശ്ചിമ ബംഗാളില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്

പശ്ചിമ ബംഗാളില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്.ഇതേതുടർന്ന് എല്ലാ മണ്ഡലങ്ങളിലും 144 പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നട്ക്കുന്ന 31 മണ്ഡലങ്ങളില്‍ 29 എണ്ണവും തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്.

205 സ്ഥാനാര്‍ത്ഥികളുടെ ജനവിധി നിശ്ചയിക്കാന്‍ 78.5 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് ബൂത്തിലെത്തുന്നത്. ബിജെപിയിലെ സ്വപാന്‍ ദാസ്ഗുപ്ത, തൃണമൂല്‍ നേതാവും മമതയുടെ വിശ്വസ്തനും മന്ത്രിയുമായ ആഷിമ പ്താര, സിപിഐഎം നേതാവ് കാന്തി ഗാംഗുലി എന്നിവരാണ് ഇന്ന് ജനവിധി തേടുന്നവരില്‍ പ്രമുഖര്‍.ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടന്ന വോട്ടെടുപ്പിനോട് അനുബന്ധിച്ച് വ്യാപകമായ സംഘര്‍ഷമായിരുന്നു ബംഗാളില്‍ ഉണ്ടായത്.

Leave A Reply
error: Content is protected !!