കുവൈത്തിലെ പള്ളികളിൽ റമദാൻ തറാവീഹ് നമസ്കാരം നടത്താൻ ഔകാഫ് മന്ത്രാലയം അനുമതി നൽകി. കോവിഡ് പശ്ചാത്തലത്തിൽ പുരുഷന്മാർക്ക് മാത്രമായിരിക്കും പള്ളികളിൽ പ്രവേശനം അനുവദിക്കുക. ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.
ഔകാഫ് മന്ത്രാലയം അണ്ടർ സെക്രട്ടറി ഫരീദ് അൽ ഇമാദി ആണ് ഇക്കാര്യം അറിയിച്ചത് . റമദാൻ മാസത്തെ വരവേൽക്കുന്നതിനായി മന്ത്രാലയം പൂർണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി .നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ചു ഇക്കുറി പുരുഷന്മാരെ മാത്രമാണ് തറാവീഹിനായി പള്ളികളിൽ പ്രവേശിപ്പിക്കുക .