ഷാർജയിലെ സ്‌കൂളുകളിൽ ഈ മാസം മുതൽ ക്ലാസ് പഠനം പുനരാരംഭിക്കും

ഷാർജയിലെ സ്‌കൂളുകളിൽ ഈ മാസം മുതൽ ക്ലാസ് പഠനം പുനരാരംഭിക്കും

ഷാർജയിലെ സ്‌കൂളുകളിൽ ഈ മാസം മുതൽ ക്ലാസ് പഠനം പുനരാരംഭിക്കും.സ്‌കൂളിലെത്തുന്ന മുഴുവൻ വിദ്യാർഥികൾക്കും പി.സി.ആർ പരിശോധന നിർബന്ധമാണ്. സ്‌കൂളിൽ എത്തുന്നതിന് 72 മണിക്കൂർ മുമ്പെടുത്ത പരിശോധനയിൽ കുട്ടികളുടെ ഫലം നെഗറ്റീവ് ആയിരിക്കണം.ഷാർജയിലെ സ്വകാര്യ സ്‌കൂളിൽ ഈ മാസം 11 നും സർക്കാർ സ്‌കൂളുകളിൽ 18 നുമാണ് ക്ലാസുകൾ പുനരാരംഭിക്കുക.

ഷാർജ ദുരന്തനിവാരണ സമിതിയാണ് ഇപ്പോൾ ക്ലാസ് പഠനത്തിന് അനുമതി നൽകിയിരിക്കുന്നത്. രക്ഷിതാക്കൾക്ക് ഏത് പഠനരീതി സ്വീകരിക്കാനും അനുമതിയുണ്ടാകും. ക്ലാസ് പഠനമോ, ഓൺലൈൻ പഠനമോ രണ്ടും കൂടിയ രീതിയോ തെരഞ്ഞെടുക്കാമെന്ന് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി അറിയിച്ചു. റമദാൻ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ക്ലാസ് പഠനം പുനരാംരംഭിക്കുന്നത്.

Leave A Reply
error: Content is protected !!