നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് രാവിലെ ഏഴ് മണിയോടെ തുടക്കമായി. രാവിലെ തന്നെ മിക്ക മണ്ഡലങ്ങളിലും വലയ തിരക്കാണ് കാണുന്നത്. നിരവധി പ്രമുഖരാണ് രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.പി കെ കുഞ്ഞാലിക്കുട്ടിയും രാവിലെ എത്തി വോട്ട് രേഖപ്പെടുത്തി.
മലപ്പുറം വേങ്ങര നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത് പാണക്കാട് സികെഎംഎം എഎംഎല്‍പി സ്കൂളിലാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കുടുംബവും ഇതേ സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി. യൂത്ത് ലീഗ് നേതാവ് മുനവറലി ശിഹാബ് തങ്ങളും ഇവിടെ വോട്ട് രേഖപ്പെടുത്തി. ഇവിടെ മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കും നിയമസഭ മണ്ഡലത്തിലേക്കുമുള്ള വോട്ടെടുപ്പ് നടക്കുന്നുണ്ട്.