പാലായിൽ തുടർ വിജയം ഉറപ്പാണെന്ന് മാണി സി കാപ്പൻ

പാലായിൽ തുടർ വിജയം ഉറപ്പാണെന്ന് മാണി സി കാപ്പൻ

കോട്ടയം: 15,000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നും പാലായിൽ തുടർ വിജയം ഉറപ്പാണെന്നും യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ അറിയിച്ചു. പാലായിൽ ആരോപണങ്ങൾ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഇത്തവണ തുടര്ഭരണം ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്നും എതിർസ്ഥാനാർത്ഥിയുടെ ഭയം മൂലമാണ് അപരനെ നിർത്തിയതെന്നും അദ്ദേഹം പറഞ്ഞു. തോറ്റ പാർട്ടിക്ക് ജയിച്ച പാർട്ടിയുടെ സീറ്റ് കൊടുക്കേണ്ടി വന്ന ഗതികേടുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Reply
error: Content is protected !!