റ​യ​ൽ വ​ല്ല​ഡോ​യി​ഡി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ബാ​ഴ്സ പ​രാ​ജ​യ​പ്പെ​ടു​ത്തി

റ​യ​ൽ വ​ല്ല​ഡോ​യി​ഡി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ബാ​ഴ്സ പ​രാ​ജ​യ​പ്പെ​ടു​ത്തി

സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ൽ റ​യ​ൽ വ​ല്ല​ഡോ​യി​ഡി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ബാ​ഴ്സ പ​രാ​ജ​യ​പ്പെ​ടു​ത്തി.ഇ​തോ​ടെ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള അ​ത്‌​ല​റ്റി​ക്കോ​യു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം ഒ​ന്നാ​ക്കി കു​റ​ച്ചു ബാ​ഴ്സ. അ​ധി​ക​സ​മ​യ​ത്ത് ഫ്ര​ഞ്ച് താ​രം ഡെം​ബ​ലെ​യാ​ണ് ബാ​ഴ്സ​ലോ​ണ​യു​ടെ വി​ജ​യ ഗോ​ൾ നേ​ടി​യ​ത്.

ഓസ്‍കാര്‍ പ്ലാനോ ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് അ​വ​സാ​ന പ​ത്ത് മി​നി​റ്റോ​ളം റ​യ​ൽ വ​ല്ല​ഡോ​യി​ഡ് 10 പേ​രു​മാ​യാ​ണ് ക​ളി​ച്ച​ത്‌. അ​ത് മു​ത​ലെ​ടു​ത്താ​യി​രു​ന്നു ബാ​ഴ്സ​ലോ​ണ വി​ജ​യം.ഇ​നി ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മേ ലീ​ഗി​ൽ ബാ​ക്കി​യു​ള്ളൂ.

Leave A Reply
error: Content is protected !!