തെരഞ്ഞെടുപ്പ് കാല സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടന്ന പരിശോധനയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

തെരഞ്ഞെടുപ്പ് കാല സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടന്ന പരിശോധനയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

തെരഞ്ഞെടുപ്പ് കാല സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടന്ന പരിശോധനയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍.സംഭവത്തില്‍ കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് 11/195 നമ്പർ വീട്ടിൽ താമസിക്കുന്ന പ്രകാശ് രാജനെയാണ് (30)ഷോൾഡർ ബാഗിൽ സൂക്ഷിച്ചിരുന്ന 600 ഗ്രാം ഗഞ്ചാവുമായി എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ബാഗിനുള്ളിൽ 110 ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളായി സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. ബോഡിമെട്ട് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ചെക്ക് പോസ്റ്റിന് സമീപത്ത് കൂടി നടന്നു വരികയായിരുന്ന മറയൂർ പത്തടിപ്പാലം സ്വദേശിയില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.എക്സൈസ് ഇൻസ്പെക്ടർ അരുൺ അശോകിന്‍റെ നേതൃത്വത്തിൽ പ്രിവന്‍റീ ഓഫീസർ കെ എസ് അസ്സീസ്, സിവിൽ എക്സൈസ് ഓഫീസർമാരായ മീരാൻ കെ എസ്, സത്യരാജൻ പി റ്റി, അജയൻ എ എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.

Leave A Reply
error: Content is protected !!