കൊവിഡ് വ്യാപനം; പരിശോധനകൾ ശക്തമാക്കാനൊരുങ്ങി യുകെ

കൊവിഡ് വ്യാപനം; പരിശോധനകൾ ശക്തമാക്കാനൊരുങ്ങി യുകെ

യുകെയിൽ കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ അതിനെത്തടയാൻ പരിശോധനകൾ ശക്തമാക്കാൻ ഒരുങ്ങുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. കൊവിഡ് ടെസ്റ്റിഗ് സെന്ററുകൾ വഴിയും ഫാർമസികൾ വഴിയും 30 മിനിട്ടിനുള്ളിൽ സൗജ്യമായി ഫലങ്ങൾ ലഭ്യമാക്കുന്ന ലാറ്ററൽ ഫ്ലോ കിറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

.ഇംഗ്ലണ്ടിലെ ജനങ്ങൾക്ക് ആഴ്ചയിൽ രണ്ടുതവണ കൊവിഡ് ടെസ്റ്റ് നടത്തി അതിലൂടെ രോഗലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് കേസുകൾ കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.ഇംഗ്ലണ്ടിൽ നിലനിൽക്കുന്ന ലോക്ക്ഡൗണിന് ഇളവുകൾ നൽകുകയും വാക്സിൻ ഉപയോഗം കൂട്ടുകയും ചെയ്യാനും തീരുമാനമുണ്ട്.

Leave A Reply
error: Content is protected !!