നിയമസഭാ തെരഞ്ഞെടുപ്പ്: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ വോട്ട് രേഖപ്പെടുത്തി

നിയമസഭാ തെരഞ്ഞെടുപ്പ്: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ വോട്ട് രേഖപ്പെടുത്തി

നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് രാവിലെ ഏഴ് മണിയോടെ തുടക്കമായി. രാവിലെ തന്നെ മിക്ക മണ്ഡലങ്ങളിലും വലയ തിരക്കാണ് കാണുന്നത്. നിരവധി പ്രമുഖരാണ് രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ രാവിലെയെത്തി വോട്ട് രേഖപ്പെടുത്തി.

താന്‍ എത്തിയത് തന്റെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ സഹായിക്കാനാണ് അദ്ദേഹം പറഞ്ഞു. പാലക്കാട്ടേക്ക് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇ ശ്രീധരനും ഭാര്യയും പൊന്നാനിയിലെ വെള്ളേരി സ്‌കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. പാലക്കാട്ട് തനിക്ക് നല്ല രീതിയിൽ വോട്ട് ലഭിക്കുമെന്നും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേ​ര​ള​ത്തി​ൽ ബി​ജെ​പി നി​ല മെ​ച്ച​പ്പെ​ടു​ത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

 

Leave A Reply
error: Content is protected !!