ബഹ്റൈനിൽ കോവിഡ് പ്രതിരോധം ശക്തമാക്കും

ബഹ്റൈനിൽ കോവിഡ് പ്രതിരോധം ശക്തമാക്കും

ബഹ്റൈനിൽ കോവിഡ് വ്യാപന തോത് ഉയർന്ന സാഹചര്യത്തില്‍ മന്ത്രിസഭായോഗം പ്രതിരോധ നടപടികളുടെ പുരോഗതി വിലയിരുത്തി.ഒറ്റക്കെട്ടായി കോവിഡിനെ നേരിടാന്‍ വ്യക്തികളും കുടുംബങ്ങളും സജ്ജമാകണമെന്ന് കാബിനറ്റ് നിർദേശിച്ചു.

രോഗബാധയെ ചെറുക്കുന്നതിന് വാക്സിനുകൾ രാജ്യത്ത് ഫലപ്രദമാകുന്നുണ്ടെന്ന ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ വാക്സിനേഷൻ കാമ്പയിൻ ശക്തിപ്പെടുത്തും. 99 പോസിറ്റീവ് കേസുകളും കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തവർക്കാണെന്ന് അധിക്യതർ വ്യക്തമാക്കിയിരുന്നു. മാർച്ച് മാസം 91 ശതമാനം കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത് കുടുംബ സംഗമങ്ങളിൽ നിന്നായതിനാൽ കൂടിച്ചേരലുകൾ കർശനമായി വിലക്കിയിട്ടുണ്ട്.

Leave A Reply
error: Content is protected !!