ആലപ്പുഴ കൊറ്റാറുകാവില്‍ വീടുകയറി ആക്രമണം

ആലപ്പുഴ കൊറ്റാറുകാവില്‍ വീടുകയറി ആക്രമണം

ആലപ്പുഴ കൊറ്റാറുകാവില്‍ വീടുകയറി ആക്രമണം.മൂന്നംഗ സംഘം നടത്തിയ ആക്രമണത്തില്‍ ഗൃഹനാഥന്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റു. കൊറ്റാര്‍കാവ് പനയന്നാമുറിയില്‍ കാര്‍ത്തികേയന്‍(65), ഭാര്യ ഉഷ(60) മകള്‍ ശ്രീകല, മരുമകന്‍ ദേവന്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് സംഭവം.

വഴിയില്‍ നിന്ന് മദ്യപിക്കുകയായിരുന്ന സംഘം അതുവഴി എത്തിയ പെണ്‍കുട്ടികളെ അസഭ്യം പറഞ്ഞു.ഇത് ചോദ്യം ചെയ്ത കാര്‍ത്തികേയനെ മദ്യപസംഘത്തില്‍ ഉണ്ടായിരുന്ന കല്ലുമല സ്വദേശിയായ വര്‍ഗീസ് എന്നയാളുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വീടുകയറി അക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസിനെ വെട്ടിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി വര്‍ഗീസിനെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ എടുക്കാനായി എത്തിച്ച വര്‍ഗീസ് പൊലീസുകാരെയും ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരയും വെട്ടിച്ചു കടന്നുകളഞ്ഞതായി പ്രദേശവാസികള്‍ പറഞ്ഞു.

Leave A Reply
error: Content is protected !!