നിയമസഭാ തെരഞ്ഞെടുപ്പ്: മന്ത്രിമാരായ ഇ.പി.ജയരാജനും, ഇ.ചന്ദ്രശേഖരനും വോട്ട് രേഖപ്പെടുത്തി

നിയമസഭാ തെരഞ്ഞെടുപ്പ്: മന്ത്രിമാരായ ഇ.പി.ജയരാജനും, ഇ.ചന്ദ്രശേഖരനും വോട്ട് രേഖപ്പെടുത്തി

അ​ടു​ത്ത അ​ഞ്ചു വ​ർ​ഷം കേ​ര​ളം ആ​രു ഭ​രി​ക്ക​ണ​മെ​ന്ന് ജനങ്ങൾ തീരുമാനിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് രാവിലെ തുടക്കമായി. വോട്ടിംഗ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു.
കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാർത്ഥി റവന്യു മന്ത്രിയുമായ ഇ ചന്ദ്രശേഖരൻ രാവിലെ വോട്ട് രേഖപ്പെടുത്തി. ഉദുമ നിയോജക മണ്ഡലത്തിലെ കോളിയടുക്കം ഗവ.യു.പി സ്‌കൂളിലെ 33 എ ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

കുടുംബ സമേതം എത്തി കായിക മന്ത്രി ഇ.പി ജയരാജനും രാവിലെ വോട്ട് രേഖപ്പെടുത്തി. അരോളി ഗവ.ഹൈയർ സെക്കൻഡറി സ്‌കൂളിലാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. ചങ്ങനാശ്ശേരി വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ 115 ആം നമ്പർ ബൂത്തിൽ എത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും വോട്ട് രേഖപ്പെടുത്തി.

Leave A Reply
error: Content is protected !!