സംസഥാനത്തെ നിയമസഭാ തെരെഞ്ഞെടുപ്പ് ആരംഭിച്ചു. 957 സ്ഥാനാര്‍ത്ഥികള്‍ ആണ് ഇത്തവണ സംസഥാനത്ത് ജനവിധി തേടുന്നത്.140 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടിംഗ് ആണ് ആരംഭിച്ചിരിക്കുന്നത്. അടുത്ത അഞ്ചു വർഷം കേരളം ആരു ഭരിക്കണമെന്ന് ജനങ്ങൾ ഇന്ന് തീരുമാനിക്കും.
പോളിംഗ് ബൂത്തുകളിലെത്തുക രണ്ടുകോടി 74 ലക്ഷം സമ്മതിദായകരാണ്. സംസഥാനത്ത് സുരക്ഷക്കായി 59,000 പൊലീസ് ഉദ്യോഗസ്ഥരാണ് ഉള്ളത്. ഇവരെ കൂടാതെ കേന്ദ്രസേനയും കേരളത്തിലുണ്ട്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാ ബൂത്തുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹാന്‍ഡ് വാഷ്, ഹാന്‍ഡ് സാനിറ്റൈസര്‍ തുടങ്ങിയവ അടങ്ങിയ ബ്രേക്ക് ദ ചെയിന്‍ കിറ്റും എല്ലാ ബൂത്തുകളിലും നല്‍കിയിട്ടുണ്ട്.
കൂടാതെ തെര്‍മല്‍ സ്കാനിങ് അടക്കമുള്ള പരിശോധനാ സംവിധാനങ്ങളും ഉണ്ട്. ബൂത്തുകളിൽ സാമൂഹിക അകലം പാലിക്കണം ബൂത്തുകള്‍ക്കു മുന്നില്‍ ഇതിനായി പ്രത്യേക അടയാളങ്ങളിട്ടിട്ടുണ്ട്. മൂന്നു ക്യൂ ഓരോ ബൂത്തിലുമുണ്ടാകും.
മാവോയിസ്റ്റ് ഭീഷണിയുള്ള ഒൻപത് മണ്ഡലങ്ങളിൽ വൈകുന്നേരം ആറിന് വോട്ടെടുപ്പ് അവസാനിക്കും. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, ഏറനാട്, നിലന്പൂർ, വണ്ടൂർ, കോങ്ങാട്, മണ്ണാർക്കാട്, മലന്പുഴ മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് ആറ് വരെയാക്കി കുറച്ചിട്ടുള്ളത്