ഇന്തോനേഷ്യയില്‍ മിന്നല്‍ പ്രളയം; നിരവധിപേരെ കാണാതായി

ഇന്തോനേഷ്യയില്‍ മിന്നല്‍ പ്രളയം; നിരവധിപേരെ കാണാതായി

ഇന്തോനേഷ്യയിലുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 100 ലേറെ പേർ മരിച്ചു. നിരവധിപേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മ​ഴയാണ്​ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടത്​. ഇതിനെ തുടർന്നുണ്ടായ​ പ്രളയക്കെടുതിയിൽ കിഴക്കൻ പ്രദേശങ്ങളിലടക്കം ആയിരത്തിലധികം കെട്ടിടങ്ങൾ വെള്ളത്തിനടിയിലായി.

പ്രദേശത്തെ അണക്കെട്ടുകൾ നിറഞ്ഞതുകാരണം വെള്ളം തുറന്നുവിട്ടതും വെള്ളപ്പൊക്കത്തിന് ആക്കംകൂട്ടി. തിങ്കളാഴ്​ച രാത്രി ലാമൻലെ ഗ്രാമത്തിൽ കുന്നിടിഞ്ഞ്​​ നിരവധി വീടുകൾ മണ്ണിനടിയിലായി. മേഖലകളിൽ സൈന്യത്തിന്റെ രക്ഷാപ്രവർത്തനം തുടരുകയാണ്​.രക്ഷാപ്രവർത്തകർ ലാമൻലെ ഗ്രാമത്തിൽ നിന്ന്​ മാത്രം 40 ഓളം മൃതദേഹങ്ങൾ കണ്ടെത്തി. റോഡുകൾ തകർന്നതും വൈദ്യൂതി ബന്ധം മുറിഞ്ഞതും രക്ഷപ്രവർത്തനത്ത്​ തടസമാകുന്നുണ്ട്​.

Leave A Reply
error: Content is protected !!