ഷെയ്ൻ നിഗം നായകനായി എത്തുന്ന വെയിലിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ഷെയ്ൻ നിഗം നായകനായി എത്തുന്ന വെയിലിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ഷെയ്ൻ നിഗം നായകനായി എത്തുന്ന വെയിലിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജൂൺ നാലിന് പ്രദർശനത്തിനെത്തും. നവാഗതനായ ശരത് മേനോൻ ആണ് ചിത്രത്തിന്റെ സംവിധാനം.ശരത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഷാസ് മുഹമ്മദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് പ്രദീപ് കുമാറാണ്. എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, സൗണ്ട് ഡിസൈൻ രംഗനാഥ്‌ രവി കൈകാര്യം ചെയ്യുന്നു. ഷെയ്ൻ നിഗവും ജോബി ജോബി ജോർജും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് നിരവധി തവണ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് വെയിലിൽ.

Leave A Reply
error: Content is protected !!