ആശിർവാദ് റിലീസ് ആദ്യം എത്തിക്കുന്നത് ‘കർണൻ’

ആശിർവാദ് റിലീസ് ആദ്യം എത്തിക്കുന്നത് ‘കർണൻ’

ചലച്ചിത്ര വിതരണ രംഗത്തേയ്ക്ക് പുതിയ സ്ഥാപനവുമായി നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ.ആശിർവാദ് റിലീസ് എന്ന പേരിൽ ആണ് സ്ഥാപനം ആരംഭിച്ചിരിക്കുന്നത്. ആദ്യം റിലീസിന് എത്തിക്കുന്നത് ധനുഷ് നായകനായ ‘ കർണൻ’ എന്ന ചിത്രമാണ്.

ഈ ചിത്രത്തിനു ശേഷം മികച്ച ചിത്രങ്ങളുമായി ആശിർവാദ് റിലീസ് സജീവമായി രംഗത്തുണ്ടാകുമെന്ന് ആൻ്റണി പെരുമ്പാവൂർ അറിയിച്ചു.മലയാളി നടിയായ രജിഷ വിജയനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കർണൻ ഒരുക്കിയിരിക്കുന്നത്. ലാൽ, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴഗർ പെരുമാൾ, നടരാജൻ സുബ്രഹ്മണ്യൻ, 96 ഫെയിം ഗൗരി കിഷൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

Leave A Reply
error: Content is protected !!