ആസാമിൽ സുരക്ഷ ശക്തമാക്കി. അവസാനഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുരക്ഷ ശക്തമാക്കിയത്. സുരക്ഷയ്ക്കായി ആസാമിൽ 320 കന്പനി സിആർപിഎഫിനെ വിന്യസിച്ചു. സിആർപിഎഫിനു പുറമേ സംസ്ഥാന സായുധ പോലീസും സുരക്ഷാ ചുമതലയിലുണ്ട്.
ക്രമസമാധാനം നിലനിർത്താനായി ഒരു കോണ്‍സ്റ്റബിളിനെയും ഒരു ഹോംഹാർഡിനെയും വീതം എല്ലാ ബൂത്തുകളിലും വിന്യസിച്ചിട്ടുണ്ട്.മാർച്ച് 27ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 300 കന്പനി സിഎപിഎഫിനെയാണ് വിന്യസിച്ചത്. ഏപ്രിൽ ഒന്നിന് നടന്ന രണ്ടാംഘട്ടത്തിൽ 310 കന്പനി സിഎപിഎഫിനെയാണ് സുരക്ഷക്കായി വിന്യസിച്ചത്.